തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി.എന്‍ വാസവന്‍, വി. അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എന്നിവര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. തുക അനുവദിച്ച് വ്യാഴാഴ്ചയാണ് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഈ മാസം നാലിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ കാര്‍ വാങ്ങാന്‍ തുക അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി 2021 മെയ് മാസത്തിനു ശേഷം 6.5 കോടി രൂപ ചിലവഴിച്ച് 18 പുതിയ കാറുകളാണ് വാങ്ങിയത്.