ഒക്സ്ഫെഡ് വാക്‌സിനും വിജയകരമായി പൂർത്തിയാകുന്നു.

ഒക്സ്ഫെഡ് വാക്‌സിനും വിജയകരമായി പൂർത്തിയാകുന്നു.

അമേരിക്ക: ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്‍ വിജയകരമെന്ന്‌ റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്നവരിലും വാക്​സിന്‍ രോഗപ്രതിരോധ ശേഷി സൃഷ്​ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. ആഴ്ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തി​ന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

560 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തില്‍ 95% ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താന്‍ ആസ്ട്ര-ഓക്സ്ഫോര്‍ഡ് വാക്സിന് കഴിയുമോ എന്ന് അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ ലഭിച്ചതിനു ശേഷമേ പറയാൻ സാധിക്കുകയുള്ളു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ വാക്സിനും അവസാനഘട്ടത്തിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.