ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം യുഎസ്-സ്കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിന്. തന്റെ ആദ്യ നോവലായ 'ഷഗ്ഗി ബെയ്ന്‍' എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏടുകളും നോവലിലൂടെ ഡഗ്ലസ് എഴുതിയിട്ടുണ്ട്.
50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ). യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്കാരമാണു ബുക്കര്‍ പ്രൈസ്. ഇന്ത്യന്‍ എഴുത്തുകാരി അവ്നി ദോഷിയുള്‍പ്പെടെ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു