കൊച്ചിയില്‍ കാറിലെ കൂട്ടബലാത്സംഗം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചിയില്‍ കാറിലെ കൂട്ടബലാത്സംഗം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ്, രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് 19 കാരിയായ കാസര്‍കോട് സ്വദേശിനി മോഡല്‍ കൂട്ട ബലാത്സംഗത്തിനിരയായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ എറണാകുളം സൗത്ത് സ്‌റ്റേഷന്‍ പരിധിയിലെ ബാറില്‍ രാജസ്ഥാന്‍കാരിയായ സുഹൃത്തിനൊപ്പം യുവതിയെത്തിയത്. പത്തുമണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീണു. ഈ സമയം ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കളെത്തിയത്. യുവതിയെ ഇവര്‍ കാറില്‍ കയറ്റിയെങ്കിലും സുഹൃത്തായ സ്ത്രീ കയറിയിരുന്നില്ല.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. സംഭവം യുവതി സുഹൃത്തിനെ അറിയിച്ചതിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.