ബ്രേക്കൗട്ട് ഗ്രൂപ്പ്; ഗൂഗിള്‍ മീറ്റിലെ ഈ പുതിയ ഫീച്ചര്‍

ബ്രേക്കൗട്ട് ഗ്രൂപ്പ്; ഗൂഗിള്‍ മീറ്റിലെ ഈ പുതിയ ഫീച്ചര്‍

ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൺഫെറെൻസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാൻ അധ്യാപകർക്ക് സൗകര്യം ഒരുക്കുന്ന ബ്രേക്ക് ഔട്ട് സംവിധാനം ഗൂഗിൾ മീറ്റ് അവതരിപ്പിച്ചു. സുഗമമായും തടസമില്ലാതെയും ക്ലാസ്സെടുക്കാൻ ഇത് അധ്യാപകരെ സഹായിക്കും. ക്ലാസ് മുറികളിൽ ഗ്രൂപ്പുകളാക്കി തിരിക്കുന്നത് പോലെ പ്രൊജെക്ടുകൾ ചെയ്യിപ്പിക്കുന്നതിനായി കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാൻ ഈ സംവിധാനം ഈ സംവിധാനം ഉപകരിക്കും.

ഒരു വീഡിയോ കോളിൽ 100 ഗ്രൂപ്പുകൾ വരെ ഉണ്ടാക്കാനും സാധിക്കും. കൊറോണ കാലമായതിനാൽ ക്ലാസ്സുകൾക്കായി വീഡിയോ കോൺഫറൻസിംഗ് സേവനങ്ങളെയാണ് അധ്യാപകരും വിദ്യാർത്ഥികളും ആശ്രയിക്കുന്നത്. കേവലം അധ്യാപകരുടെ ക്ലാസുകൾ കുട്ടികൾ കേട്ടിരിക്കുന്നതിനു പകരം, ഓൺലൈൻ ക്ലാസ്സുകളികൾ കുട്ടികളുടെ പ്രാതിനിധ്യവും ഇടപെടലും വർധിപ്പിക്കുന്നതിനായി ഒരു സൗകര്യം ഒരുക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.

വീഡിയോകോൾ മോഡറേറ്റർക്ക് എല്ലാ ബ്രേക്കൗട്ട് ഗ്രൂപ്പുകളിലും ഇടപെടാൻ സാധിക്കും. അഡ്മിന്മാർക്ക് ഗ്രൂപ്പുകൾ അനുവദിക്കുന്നതിൽ പൂർണ്ണ നിയന്ത്രണമുണ്ടാവും. ഗൂഗിള് മീറ്റിന്റെ വെബ് പതിപ്പിൽ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകൾ തിരിക്കാനുള്ള സൗകര്യം ലഭിക്കുക.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.