വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടന യിലേക്ക് തിരിച്ചെത്തുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. സംഘടന പരിഷ്കരിക്കണമെന്നും അദ്ദേഹം ഡെലാവെയറയിൽ നടന്ന യോഗത്തിൽ പറഞ്ഞു. പാരീസ് കാലാവസ്ഥാ കരാറിലും തിരികെ ചേരുമെന്ന് ബൈഡൻ പറഞ്ഞു. ചൈനയിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ ലോകാരോഗ്യ സംഘടന കൃത്യമായ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് ഏപ്രിലിൽ സംഘടന വിടുകയാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്.