ഏകീകൃത കുര്‍ബാനയര്‍പ്പണം: കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മെത്രാന്മാരുടെ മൂന്നംഗ കമ്മിറ്റി

ഏകീകൃത കുര്‍ബാനയര്‍പ്പണം: കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മെത്രാന്മാരുടെ മൂന്നംഗ കമ്മിറ്റി

നവംബര്‍ 25ന് ഉച്ച കഴിഞ്ഞാണ് ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചി: ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക-അല്‍മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ സിനഡ് ചുമതലപ്പെടുത്തി.

ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പില്‍ സി.എം.ഐ എന്നവരാണ് കമ്മിറ്റിയംഗങ്ങള്‍. നവംബര്‍ 25ന് ഉച്ച കഴിഞ്ഞാണ് ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഓണ്‍ലൈനില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ പെര്‍മനന്റ് സിനഡാണ് തീരുമാനം കൈക്കൊണ്ടത്.

ഈ പശ്ചാത്തലത്തില്‍ മംഗളവാര്‍ത്ത കാലം ആരംഭിക്കുന്നതിനു മുന്‍പുള്ള വെള്ളി, ശനി, ഞായര്‍ (നവംബര്‍ 25,26,27) ദിവസങ്ങളില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സാധിക്കുന്നിടത്തോളം പള്ളികളിലും സമര്‍പ്പിത ഭവനങ്ങളിലും ഈ നിയോഗത്തില്‍ ഒരു മണിക്കൂര്‍ ആരാധന നടത്തണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.