വാഷിങ്ടൺ: യുഎസിലെ വിസ്കോൻസിനിൽ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വിസ്കോൻസിനിലെ വോവറ്റോസ മേഫെയർ മാളിൽ വെടിവയ്പ്പ് നടന്നത്. വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.
അക്രമി കടന്നു കളഞ്ഞതായും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. 20നും 30നും ഇടയിൽ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമണം അരങ്ങേറുമ്പോൾ മാളിലുണ്ടായിരുന്ന ജീവനക്കാർ ആ കെട്ടിടത്തിനുള്ളിൽ അഭയം തേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.