വിഴിഞ്ഞത്ത് കേന്ദ്ര സേനയെ ഇറക്കാന്‍ നീക്കം; നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കാനും ശ്രമം

 വിഴിഞ്ഞത്ത് കേന്ദ്ര സേനയെ ഇറക്കാന്‍ നീക്കം; നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കാനും ശ്രമം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ സാമഗ്രികളുമായി വന്ന വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരെ ആക്രമിച്ചതോടെ സമരക്കാര്‍ക്കെതിരെ നിലപാട് കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖ സമരം തടസപ്പെടുത്തിയതോടെ ഉണ്ടായ നഷ്ടം സമരക്കാരില്‍ നിന്നും ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം ഇരുന്നൂറ് കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷമാണ് സര്‍ക്കാരിനെ സമരക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. പദ്ധതി പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനായി പൊലീസ് സാന്നിദ്ധ്യം ശക്തമാക്കും. ഇതിനായി അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്ന് ഹൈക്കോടതി തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.