ജി 20 ഉച്ചകോടി ഇന്ന് തുടങ്ങും

ജി 20 ഉച്ചകോടി ഇന്ന് തുടങ്ങും

സൌദി: രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് സൗദി അറേബ്യയില്‍ തുടക്കമാകും. കോവിഡ് പശ്ചാത്തലത്തില്‍ വിർച്വലായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്‍റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. കോവിഡ് പ്രതിസന്ധി തന്നെയായിരിക്കും ഉച്ചകോടിയുടെ പ്രധാന അജണ്ട. ആഗോള സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണർവ്വ് പകരാന്‍ രാജ്യങ്ങളെടുക്കേണ്ട നടപടികളും ഉച്ചകോടിയില്‍ ചർച്ചയാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.