വിസിയോടുള്ള നിസഹകരണം: സാങ്കേതിക സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റിനുള്ള 8000 അപേക്ഷകളില്‍ തീരുമാനമില്ല

വിസിയോടുള്ള നിസഹകരണം: സാങ്കേതിക സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റിനുള്ള 8000 അപേക്ഷകളില്‍ തീരുമാനമില്ല

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായ 21 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അനിശ്ചിതത്വം. വിവിധ പരീക്ഷകളുടെ ഫലം പ്രൊ. വി.സി ഇതുവരെയും വി.സി ഡോ. സിസാ തോമസിനു നല്‍കിയിട്ടില്ല. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരുവിഭാഗം ജീവനക്കാരും വി.സി.യോടുള്ള നിസഹകരണം തുടരുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.

എന്‍ജിനിയറിങ്, എം.സി.എ പരീക്ഷാഫലങ്ങള്‍ വി.സി.യുടെ അംഗീകാരത്തിനു നല്‍കാതെ പ്രൊ. വി.സി തടഞ്ഞു വെച്ചിരിക്കുകയാണെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ പറയുന്നു.

ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള എണ്ണായിരം അപേക്ഷകളില്‍ ഇനിയും തീരുമാനമായിട്ടില്ല. വി.സിക്ക് ഇ-ഒപ്പിനുള്ള സൗകര്യം സജ്ജമാക്കിയിട്ടില്ല. വിദേശത്തു ജോലി ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വലയുകയാണ്. സിസാ തോമസിനെ വി.സിയായി നിയമിച്ചതിനെതിരേ ഗവര്‍ണറെ എതിര്‍കക്ഷിയാക്കി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇനിയും തീര്‍പ്പായിട്ടില്ല.

ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെയും പ്രതിസന്ധിയിലാണ് സര്‍വകലാശാല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.