നിയമ വിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി; രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍

നിയമ വിരുദ്ധ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി; രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായെന്നും സഹികെട്ടപ്പോഴാണ് ഗവര്‍ണര്‍ എന്ന നിലയില്‍ തിരുത്താന്‍ തുടങ്ങിയതെന്നും കേസരി വാരികയുടെ സ്ഥാപക ദിനാഘോഷവും മാധ്യമ സെമിനാറും ഉദ്ഘാടനം ചെയ്യവെ ഗവര്‍ണര്‍ പറഞ്ഞു. 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയുടെ പുനര്‍ നിയമനത്തിനും തന്റെ മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി. ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവെച്ചതിനാലാണ് വിസി നിയമനങ്ങൾക്കെതിരായി വിധി ഉണ്ടായത്. കോടതി വിധികള്‍ എറെ സന്തോഷമുണ്ട്. ചട്ട വിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയാറാണ്.

കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. മാധ്യമങ്ങള്‍ രാജ്യത്തിന്റെ ശബ്ദം ആവണം. വസ്തുതകളെ വളച്ചോടിച്ച് വര്‍ത്തയാക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.