പതിനേഴുകാരി കരള്‍ പകുത്ത് നല്‍കാന്‍ അനുമതി തേടിയ ഹര്‍ജി; തീരുമാനമെടുക്കാന്‍ സമയം തേടി മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടർ

 പതിനേഴുകാരി കരള്‍ പകുത്ത് നല്‍കാന്‍ അനുമതി തേടിയ ഹര്‍ജി; തീരുമാനമെടുക്കാന്‍ സമയം തേടി മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടർ

കൊച്ചി: പിതാവിനു വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ അനുമതി തേടി 17 കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മെഡിക്കല്‍ ഡയറക്‌ടര്‍. രോഗിയുടെ ആരോഗ്യ നില മോശമായതിനാല്‍ ഇന്നത്തെ സ്‌കാനിങ് നടപടി പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്റ്റര്‍ ഹൈക്കോടതിയെ അറിയിച്ചു.

തൃശൂര്‍ കോലഴി സ്വദേശി പി.പി. ദേവനന്ദ നല്‍കിയ ഹര്‍ജിയിലാണ് നടപടി. എറണാകുളത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ പിതാവിന് വേണ്ടിയാണ് പതിനേഴുകാരി കരള്‍ നല്‍കുന്നത്. നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവയവം ദാനം ചെയ്യാനാകില്ല. തന്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നാണ് ദേവനന്ദയുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.