കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിച്ചുവരുന്ന റെംഡെസിവിര്‍ മരുന്ന് ഉപയോഗം താത്ക്കാലികമായി നിർത്തിവെക്കാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. റെംഡെസിവിര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡിനായി മരുന്ന് വാങ്ങാന്‍ രാജ്യങ്ങളോട് ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നില്ല എന്നാണ് വിലയിരുത്തല്‍. ഒരു കോവിഡ് രോഗിയിലും റെംഡെസിവിര്‍ ആന്‍റി വൈറല്‍ മരുന്നിൻറെ ഉപയോഗം വഴി യാതൊരു മാറ്റവും കണ്ടുവരുന്നില്ല. മരുന്ന് ഫലപ്രദമാണെന്നതിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.
പരീക്ഷണത്തിന് വിധേയനായ ഒരാൾക്ക് അവശത വന്നതുമൂലം ജോൺസൺ ആൻഡ് ജോൺസൻ്റെ വാക്സിൻ പരീക്ഷണവും നിർത്തിയിരുന്നു. ഇതേസമയം കോവിഡ് വാക്സിന്‍ പരീക്ഷണം വേഗത്തിലാക്കി ഭാരത് ബയോടെക്കും ഓക്സ്ഫോർഡ് വാക്‌സിനും ഫൈസറും മുന്നേറുകയാണ്.