ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ; മാല അഡിഗ

ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ; മാല അഡിഗ

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ജോ ബൈഡന്‍ നിയമിച്ചു. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു.

പ്രചരണ സന്ദര്‍ഭത്തില്‍ ജോ ബൈഡന്റെ ഉപദേഷ്ടാവായും കമലയുടെയും ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉപദേഷ്ടാവായും മാല അഡിഗ പ്രവര്‍ത്തിച്ചിരുന്നു ഇതോടെ ഇന്ത്യക്ക് അഭിമാനിക്കാന്‍ മറ്റൊരു വ്യക്തികൂടെയായി.

ഒബാമയുടെ കാലഘട്ടത്തില്‍ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പില്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സെക്രട്ടറി ഓപ് സ്റ്റേറ്റ്‌സ് ഓഫീസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായും ദേശീയ സുരക്ഷാ വിഭാഗത്തില്‍ ഡയറക്ടറായും മാല അഡിഗ പ്രവർത്തിച്ചിരുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.