നിയന്ത്രിക്കാന്‍ വനിതകള്‍; നിയമസഭയില്‍ ചരിത്രം പിറക്കും

നിയന്ത്രിക്കാന്‍ വനിതകള്‍; നിയമസഭയില്‍ ചരിത്രം പിറക്കും

തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സീറ്റിലില്ലാത്തപ്പോള്‍ സഭാ നിയന്ത്രിക്കാന്‍ വനിതാ അംഗങ്ങളെ പരിഗണിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് നിയമസഭ. പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇപ്രകാരം നിശ്ചയിക്കപ്പെടുന്നവര്‍ അറിയപ്പെടുന്നത്. ഇതിലേക്ക് വനിതാ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ വിവിധ കക്ഷികളോട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍ദേശിച്ചു.

ഭരണപക്ഷത്ത് നിന്ന് സി.പി.എമ്മിലെ യു. പ്രതിഭ, കാനത്തില്‍ ജമീല, സി.പി.ഐയിലെ സി.കെ ആശ, പ്രതിപക്ഷത്ത് നിന്ന് ആര്‍.എം.പിയിലെ കെ.കെ രമ, കോണ്‍ഗ്രസിലെ ഉമ തോമസ് എന്നിവരെ അതത് കക്ഷികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരില്‍ സീനിയോറിറ്റി പരിഗണിച്ച് അംഗങ്ങളെ സ്പീക്കര്‍ തീരുമാനിക്കും. അങ്ങനെയെങ്കില്‍ യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവര്‍ക്ക് നറുക്ക് വീണേക്കും.

രണ്ടാം ദിവസമായ ആറിന് പരിഗണിക്കേണ്ട ബില്ലുകളില്‍ സഹകരണ സംഘം ഭേദഗതി ബില്ലിന് പകരം അബ്കാരി തൊഴിലാളി ക്ഷേമനിധി ബില്‍ പരിഗണിക്കും. സഹകരണ സംഘം ഭേദഗതി ബില്ലായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.