മരിയാന ട്രഞ്ചിനെയും വിടാതെ ചൈന

മരിയാന ട്രഞ്ചിനെയും വിടാതെ ചൈന

ചൈന: ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമെന്ന് കരുതപ്പെടുന്ന മരിയാന ട്രഞ്ചില്‍ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി മൂന്നുപേരെ അയച്ച്‌ ചൈന. വെള്ളിയാഴ്ച സമുദ്രത്തിന്റെ അടിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മുങ്ങിക്കപ്പലിന്റെ ദൃശ്യങ്ങള്‍ ലൈവായി ചൈന പുറത്തുവിടുകയും ചെയ്തു. ഭൂമിയുടെ ഏറ്റവും ആഴമേറിയ സമുദ്രത്തില്‍ ഗവേഷണം നടത്താനാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.

മൂന്ന് ഗവേഷകരാണ് പ്രത്യേകം തയാറാക്കിയ മുങ്ങിക്കപ്പലിലുള്ളത്. എവറസ്റ്റ് കൊടുമുടിയേക്കാള്‍ ആഴമുള്ളതും 2,550 കിലോമീറ്ററില്‍ നീളമുള്ളതുമാണ് മരിയാന ട്രെഞ്ച്. ഫെന്‍ഡൂഷെ എന്ന മുങ്ങിക്കപ്പല്‍ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് 10,000 മീറ്ററിലധികം ഇറങ്ങിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.