തിരുവനന്തപുരം: കേരള നിയമ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് വനിതാ പാനല്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. ഭരണപക്ഷത്തു നിന്നും യു. പ്രതിഭ, സി.കെ ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ.കെ രമയും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സ്പീക്കര്‍ ഇല്ലാത്ത വേളയില്‍ സഭ നിയന്ത്രിക്കുക ഈ പാനലില്‍ ഉള്‍പ്പെട്ടവരാണ്. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. എം.ബി രാജേഷ് മന്ത്രിയായതോടെ, പുതുതായി സ്ഥാനമേറ്റ എ.എന്‍ ഷംസീറിന്റെ നിയന്ത്രണത്തിലാണ് നിയമസഭ സമ്മേളനം നടക്കുന്നത്.
സ്പീക്കര്‍ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമെന്നും ഷംസീര്‍ പറഞ്ഞു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ അടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും.