തിരുവനന്തപുരം: മുന്‍ സ്പീക്കറും മന്ത്രിയുമായ എം.ബി രാജേഷിന്റെ പ്രസംഗം നീളുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഓര്‍മപ്പെടുത്തിയത് നിയമസഭയില്‍ ചിരി പടര്‍ത്തി.
മുമ്പ് ഷംസീറിന്റെ പ്രസംഗം നീളുമ്പോള്‍ സ്പീക്കറായിരുന്ന എം.ബി രാജേഷ് കര്‍ക്കശ നിലപാട് എടുത്തിരുന്നു. ഇപ്പോഴിതാ തനിക്കൊരു അവസരം കിട്ടിയപ്പോള്‍ ഇതിന് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് ഷംസീര്‍. രാജേഷ് സംസാരിക്കുന്നതിനിടെ സമയമായി എന്ന് ഷംസീര്‍ ഓര്‍മിപ്പിച്ചു.
'സര്‍ ഇത് കൂടുതല്‍ വിശദീകരിക്കേണ്ട ഒരു വിഷയമായതിനാലാണ്' എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞപ്പോള്‍ 'സാധാരണ ഒരു ടൈമുണ്ട്, അതാണ്' എന്നും ഷംസീര്‍ പറഞ്ഞു. ഇത് കേട്ടയുടനെ മന്ത്രി പി രാജീവ് ഉള്‍പ്പെടെ സഭയിലുണ്ടായിരുന്ന മുഴുവന്‍ പേരും ചിരിക്കാന്‍ തുടങ്ങി.
പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് പി.സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.