സില്‍വര്‍ ലൈന്‍ ഭാവിയില്‍ കേരളത്തിന്റെ റെയില്‍വെ വികസനത്തെ ബാധിക്കും: കേന്ദ്രം

സില്‍വര്‍ ലൈന്‍ ഭാവിയില്‍ കേരളത്തിന്റെ റെയില്‍വെ വികസനത്തെ ബാധിക്കും: കേന്ദ്രം

ന്യൂഡല്‍ഹി: ഭാവില്‍ കേരളത്തിന്റെ റെയില്‍വെ വികസനത്തെ സില്‍വര്‍ ലൈന്‍ ബാധിക്കുമെന്ന് കേന്ദ്രം. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കിലോ മീറ്റര്‍ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ലൈന്‍ കടന്നു പോവുന്നത്. ഇത് റെയില്‍വെയ്ക്ക് മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ലൈന്‍ വീതി കൂട്ടുന്നതിന് 15 മീറ്ററോളം റെയില്‍വേ ഭൂമി വേണ്ടി വരും. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് നല്‍കിയത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങള്‍ കെ റെയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.