താമരശേരി: എലോക്കര ഈങ്ങാപ്പുഴ പുളിക്കേക്കരയില്‍ പി.എസ്. മാത്യു (കുട്ടിച്ചേട്ടന്‍-96) നിര്യാതനായി. ഭൗതിക ശരീരം എലോക്കരയിലുള്ള വസതിയില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലിന് പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ പത്തിന് താമരശേരി മേരി മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.
കുറവിലങ്ങാട് നിന്നും മലബാറിലേക്കു കുടിയേറിയ കുട്ടിച്ചേട്ടന്‍ മികച്ച കര്‍ഷകനും പ്ലാന്ററുമായിരുന്നു. സമൂഹിക സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: സെബാസ്റ്റ്യന്‍ മാത്യൂ (ജോയി), ലില്ലി, ആലീസ്, മോളി, സോമി മാത്യൂ, ബെന്നി മാത്യൂ (ദുബായ്, കത്തോലിക്ക കോണ്‍ഗ്രസ് യു.എ.ഇ പ്രസിഡന്റ്), സന്തോഷ് മാത്യൂ (സംരംഭകനും ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ആനിമേറ്ററും), പ്രകാശ് മാത്യൂ.
മരുമക്കള്‍: വത്സമ്മ പോണാട്ട്, മത്തച്ഛന്‍ കിഴക്കേമുഴയംമാക്കില്‍, ജോസ് തുരുത്തിയില്‍, ജോര്‍ജ് വെട്ടൂര്‍, ബെറ്റി കിഴക്കരക്കാട്ട്, ഷെറി അറക്കപറമ്പില്‍, ബിജി വാഴയില്‍, ആശ വടക്കേക്കുന്നേല്‍.
താമരശേരി രൂപതയിലെ ആദ്യകാല ഇടവകാംഗമായ കുട്ടിച്ചേട്ടന്റെ നിര്യാണത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുശോചിച്ചു.