യുഎഇയിലെ കമ്പനികളിൽ നൂറുശതമാനം വിദേശനിക്ഷേപം സാധ്യം യുഎഇയിലെ കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് മുഴുവന്‍ ഉടമസ്ഥാവകാശവും നല്‍കാന്‍ ഉത്തരവ്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റേതാണ് ഉത്തരവ്.
ഇതോടെ യുഎഇ സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതായി. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും. യുഎഇയില്‍ ശാഖകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും സ്വദേശി സ്പോണ്‍സറില്ലാതെ ഇത് അനുവദിക്കുന്ന തരത്തിലാണ് ഉത്തരവ്.