പവിഴ പുറ്റുകള്‍ക്കിടയിലും മെസി; ആഴക്കടലില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടര്‍ സ്ഥാപിച്ച് ആരാധകര്‍

പവിഴ പുറ്റുകള്‍ക്കിടയിലും മെസി; ആഴക്കടലില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടര്‍ സ്ഥാപിച്ച് ആരാധകര്‍

കൊച്ചി: ലോകകപ്പ് മത്സരങ്ങളെക്കാള്‍ ആവേശമായിരുന്നു നാട്ടില്‍ ഇഷ്ട താരങ്ങളുടെയും ടീമുകളുടെയും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതില്‍. പുള്ളാവൂര്‍ പുഴയില്‍ സൂപ്പര്‍ താരങ്ങളായ മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത് രാജ്യത്തിനു പുറത്തു വരെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ഫ്‌ളക്‌സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പവിഴപുറ്റുകള്‍ തിളങ്ങി നില്‍ക്കുന്ന ലക്ഷദ്വീപിന്റെ ആഴക്കടലില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിരിക്കുകയാണ് കവരത്തിയിലെ ആരാധകര്‍.

അര്‍ജന്റീന ലോകകപ്പ് ഫൈനലിലെത്തിയാല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്ഥാപിക്കുമെന്ന് നേരത്തെ ആരാധകര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രഖ്യാപിച്ചത് പോലെ അവസാനം അര്‍ജന്റീന ഫൈനലിലും മെസി കടലിലുമെത്തി. ആഴക്കടലില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോയും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്. കട്ടൗട്ട് സ്ഥാപിക്കാനായി തോണിയില്‍ കടലിലേക്ക് പോകുന്നുതും കടലിനിടയില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.