കോട്ടയം : ചങ്ങനാശേരി സ്വദേശിയായ കേരള കോൺഗ്രസ് ഉന്നതധികാര സമിതി അംഗം ഡോ. ജോബിൻ എസ് കൊട്ടാരം രചിച്ച 'കേരളത്തിന്റെ സമഗ്ര വികസനം; ഈ ലക്ഷ്യത്തിലേക്ക് പി. ജെ ജോസഫിന്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടന്ന പൊതു സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, അഖിലേന്ത്യാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശ്രീ.രമേശ് ചെന്നിത്തലക്ക് നൽകി നിർവ്വഹിച്ചു.
പി ജെ ജോസഫ് എം. എൽ. എ,കെ. പി. സി. സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, യു. ഡി. എഫ് കൺവീനർ അടൂർ പ്രകാശ് എം. പി, മോൻസ് ജോസഫ് എം. എൽ. എ, ഫ്രാൻസിസ് ജോർജ് എം. പി, ഡീൻ കുര്യാക്കോസ് എം. പി, കേരള കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ്, ഗ്രന്ഥകാരൻ ഡോ. ജോബിൻ എസ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യത്തിലേക്ക് പി ജെ ജോസഫ് മന്ത്രിയെന്ന നിലയിലും, പൊതു പ്രവർത്തകനെന്ന നിലയിലും നടപ്പിലാക്കിയ വിവിധ ആശയങ്ങൾ, പദ്ധതികൾ എന്നിവയെ വിശദമായി വിലയിരുത്തുന്ന ഈ പുസ്തകം ഭാവി കേരളത്തിന്റെ വികസനത്തിനുള്ള മാർഗ രേഖ കൂടിയാണ്.