ബെര്‍ലിന്‍: മോണ്‍സിഞ്ഞൂര്‍ ജോഷി ജോര്‍ജ് പൊട്ടക്കല്‍ ഒ കാം( O. Carm) ജര്‍മ്മനിയിലെ മൈന്‍സ് രൂപതയുടെ സഹായമെത്രാനായി നിയമിതനായി. ലിയോ പതിനാലാമന്‍ മാര്‍പാപ്പയാണ് അദേഹത്തെ നിയമിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മ്മനിയില്‍ ഒരു ഇന്ത്യാക്കാരനായ വൈദികന്‍ ബിഷപ്പായി നിയമിതനാകുന്നത്. കര്‍മ്മലീത്താ മാതൃസഭയുടെ(O.Carm) സെന്റ് തോമസ് പ്രൊവിന്‍സിലെ അംഗമായ മോണ്‍സിഞ്ഞൂര്‍ ജോഷി ജോര്‍ജ് പൊട്ടക്കല്‍ കഴിഞ്ഞ ഇരുപത്തിയൊന്ന് വര്‍ഷമായി ജര്‍മ്മനിയിലെ മൈന്‍സ് രൂപതയില്‍ സേവനം അനുഷ്ടിച്ച് വരുകയായിരുന്നു.
ഇദേഹം കോതമംഗലം രൂപതയിലെ മീന്‍കുന്നം ഇടവകയില്‍ പരേതരായ പൊട്ടയ്ക്കല്‍ ജോര്‍ജ് ഏലീയാമ്മ ദമ്പതികളുടെ മകനാണ്. കാനഡയില്‍ ജോലിചെയ്യുന്ന ഫാ. ജോയ്സന്‍ നിയുക്ത ബിഷപ്പിന്റെ സഹോദരനാണ്.