ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ആതിഥേയര്‍ക്കെതിരെ 188 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 506 റണ്‍സ് ലീഡ് നേടിയ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് നിര 324 റണ്‍സ് നേടിയപ്പോഴേയ്ക്കും എല്ലാവരും പുറത്തായി.
ബംഗ്ലാദേശിനായി സാകിര്‍ ഹസന്‍ സെഞ്ച്വറി(100) നേടിയതിന് പുറമേ നായകന്‍ ഷാഖിബ് അല്‍ ഹസന്‍(84) റണ്‍സ് എടുത്ത് മികച്ച ചെറുത്തു നില്‍പ്പാണ് നടത്തിയത്. വാലറ്റത്തെ പട്ടേലും യാദവും മുഹമ്മദ് സിറാജും ചേര്‍ന്ന് അതിവേഗം പുറത്താക്കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് മികച്ച ബൗളിംഗ് പുറത്തെ ടുത്തത്. രണ്ടിന്നിംഗ്സിലുമായി 8 വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ് കളിയിലെ താര വുമായി.