സൌദി : രാജ്യത്ത് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയുടെ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ അബ്ദുളള അല്‍ അസീരിയാണ് ഇക്കാര്യം അറിയിച്ചത്. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം പൗരന്മാർക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കാത്തത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ തിങ്കളാഴ്ച 231 പേരില്‍ കൂടി കോവിഡ് 19 പുതുതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് 355489 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ടീവ് കേസുകള്‍ 5877 ആണ്. 16 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5796 ആയും ഉയർന്നു. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ മൊത്തം 1 മില്ല്യണിലധികം പേരിലാണ് കോവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തത്