സൗദിക്ക് പിന്നാലെ ബഹ്‌റൈനിലും ഇസ്രായേൽ പ്രധാനമന്ത്രി സന്ദർശനം നടത്തും

സൗദിക്ക് പിന്നാലെ ബഹ്‌റൈനിലും ഇസ്രായേൽ പ്രധാനമന്ത്രി സന്ദർശനം നടത്തും

 ജെറുസലേം : ബഹ്‌റൈൻ രാജ്യത്തിന്റെ കിരീടാവകാശി സൽമാൻ അൽ ഖലീഫയുടെ ക്ഷണപ്രകാരം താൻ ഉടൻ ബഹ്‌റൈൻ സന്ദർശിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളെ മാതൃകയാക്കുകയാണ് ബഹറൈനും. മിഡിൽ ഈസ്റ്റിലുണ്ടാകുന്ന ഈ അധികാര പുനർവിന്യാസം പലസ്തീനികളെ പ്രകോപിതരാക്കുന്നു .

"ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ നമ്മുടെ ജനങ്ങൾക്കും രാജ്യങ്ങൾക്കും സമാധാനത്തിന്റെ ഫലങ്ങൾ എത്തിക്കുന്നതിൽ ഞങ്ങൾ രണ്ടുപേരും ആവേശത്തിലാണ്. അതുകൊണ്ടാണ് ബഹ്‌റൈനിൽ ഒരു ഔദ്യോഗിക സന്ദർശനത്തിനായി ഉടൻ വരാൻ അദ്ദേഹം (അൽ-ഖലീഫ) എന്നെ ക്ഷണിച്ചത്, ഞാൻ ഇത് സന്തോഷപൂർവ്വം സ്വീകരിക്കുന്നു ” നെതന്യാഹു കിരീടാവകാശി രാജകുമാരനുമായി നടത്തിയ ഒരു ഫോൺ കോളിനെക്കുറിച്ച് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ആദ്യ ബഹ്‌റൈൻ പ്രതിനിധി സംഘം ഇസ്രായേൽ സന്ദർശിച്ചിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി ചർച്ചയ്ക്കായി ഞായറാഴ്ച നെതന്യാഹു രഹസ്യമായി സൗദി അറേബ്യയിലേക്ക് പോയതായി ഒരു ഇസ്രായേലി വ്യക്താവും പ്രാദേശിക മാധ്യമവും അറിയിച്ചു. എന്നാൽ ഇത്തരം ചർച്ചകൾ നടന്നില്ലെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് നിഷേധിച്ചു. നെതന്യാഹു റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.