സ്വിറ്റ്സർലൻഡ്: തെക്കൻ സ്വിറ്റ്സർലൻഡിലെ ഒരു സൂപ്പർ മാർക്കറ്റിൽ ചൊവ്വാഴ്ച ഒരു സ്വിസ് വനിത മറ്റ് രണ്ട് സ്ത്രീകളെ ആക്രമിച്ചു. തീവ്രവാദികൾ ആകുവാൻ ഉള്ള സാദ്ധ്യത ഒഴിവാക്കാൻ കഴിയില്ലെന്ന് പ്രാദേശിക പോലീസ് പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2:00 ന് ലുഗാനോ നഗരത്തിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ കുത്തേറ്റ സംഭവത്തിൽ നടപടികൾ സ്വീകരിച്ചതായി ടിസിനോ മേഖല പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ 28 കാരിയായ സ്വിസ് യുവതി മറ്റ് രണ്ട് സ്ത്രീകളെ ആക്രമിച്ചതായും ഒരാളെ കൈകൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും മറ്റൊരാളെ കത്തികൊണ്ട് കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ചതായും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അക്രമിയെ സമീപത്തുള്ള മറ്റ് കടക്കാർ കീഴ്പ്പെടുത്തുവാൻ പരിശ്രമിച്ചുവെന്ന് പോലീസ് പ്രസ്താവനയിൽ പറയുന്നു.
പ്രാഥമിക മെഡിക്കൽ വിലയിരുത്തലിൽ ഇരകളിലൊരാൾക്ക് ഗുരുതരമായ പരിക്കുകളുണ്ടെങ്കിലും ജീവന് ഭീഷണിയല്ലെന്നും മറ്റൊരാൾക്ക് ചെറിയ പരിക്കുകളുണ്ടെന്നും പോലീസ് അറിയിച്ചു .
തീവ്രവാദബന്ധങ്ങളെക്കുറിച്ചു അന്വേഷണം കൂടുതൽ നടക്കുന്നതായി പോലീസ് വ്യക്തമാക്കി.