യുഎഇ ദേശീയ ദിനത്തിൽ 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

യുഎഇ ദേശീയ ദിനത്തിൽ 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

യുഎഇ: യു എ ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. യു എ ഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റേതാണ് ഉത്തരവ്. തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പിഴയും ഒഴിവാക്കും. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കുന്നതിനും അവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമേകാനുമാണ് ഇത്തരമൊരു തീരുമാനം. അതേസമയം അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 49 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴചവച്ചവരെയാണ് മോചിപ്പിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.