ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പരക്കെ മഴ പെയ്തു. വാദികളെല്ലാം നിറഞ്ഞു കവിഞ്ഞു. വെളളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകളുടെയും വെളളക്കെട്ടുകളുടെയുമെല്ലാം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മിന്നല്‍ പ്രളയവും വെളളക്കെട്ടുമുണ്ടാകാന്‍ ഇടയുളള സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലരും ജീവന്‍ അപകടപ്പെടുത്തി വെളളക്കെട്ടുകളിലൂടെ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കണം.
ഒഴുകിപ്പോകാനുള്ള സാധ്യത വളരെ കൂടുതലായ വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കണം. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ജാഗ്രത തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വാരന്ത്യത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.