പരിസ്ഥിതിക്ക് മുന്‍തൂക്കം നല്‍കി ഡി33 :ഷെയ്ഖ് ഹംദാന്‍

പരിസ്ഥിതിക്ക് മുന്‍തൂക്കം നല്‍കി ഡി33 :ഷെയ്ഖ് ഹംദാന്‍

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നല്‍കി ദുബായുടെ പുതിയ അജണ്ടയായ ഡി 33 നടപ്പിലാക്കുമെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. ദുബായ് സാമ്പത്തിക അജണ്ടയായ ഡി 33 നടപ്പിലാക്കുന്നതിനുളള റോഡ് മാപ്പ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ഉപഭരണാധികാരി ഷെയ്ഖ് മക്തൂമും അവലോകനം ചെയ്തു. അടുത്ത 10 വ‍ർഷത്തിനുളളില്‍ ദുബായിയുടെ ഇരട്ടിയാക്കുക, ആഗോളതലത്തിലെ മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുകയെന്നുളളതാണ് D33യുടെ ലക്ഷ്യം.

ഡി33 യുടെ പ്രഖ്യാപനം ദുബായുടെ വികസനയാത്ര ഏകീകരിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ദീർഘ വീക്ഷണമുളള പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഹംദാന്‍ ട്വീറ്റഇല്‍ പറയുന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ദു​ബായ് ഗ്രീ​ൻ, സു​സ്​​ഥി​ര വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ക, ദു​ബാ​യു​ടെ സാ​മ്പ​ത്തി​ക​നി​ല ശ​ക്​​ത​മാ​ക്കു​ക, പു​തി​യ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലേ​ക്ക്​ യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക തു​ട​ങ്ങി​യ​വ​ക്ക്​ പ്രാ​ധാ​ന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി 33 , ദുബായുടെ വിദേശ വ്യാപാരം 25.6 ട്രില്യൺ ദിർഹത്തിലെത്തിക്കുകയും 400 ഓളം നഗരങ്ങളെ പരിധിയിലേക്ക് കൊണ്ടുവരികയും ചെയ്യും. ഡിജിറ്റൽ പരിവർത്തനം പ്രതിവർഷം 100 ബില്യൺ ദിർഹം ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുമെന്നുളളതാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.