ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം പോളണ്ടില്‍ തുറന്നു

ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം പോളണ്ടില്‍ തുറന്നു

ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍കുളം പോളണ്ടില്‍ തുറന്നു. 27 ഒളിമ്പിക്സ്‌ കുളങ്ങളെക്കാള്‍ വലിപ്പമുള്ള കുളത്തിന്റെ ആഴം 148 അടിയാണ്‌. 2.8 ലക്ഷം ചതുരശ്ര അടി വെള്ളമാണ്‌ കുളത്തിലുള്ളത്‌. സ്കൂബ ഡൈവേഴ്‌സിനും പോളിഷ്‌ സൈന്യത്തിനും അഗ്നിശമന സേനാ വിഭാഗത്തിനും പൊതുജനങ്ങള്‍ക്കും പരിശീലനത്തിനായാണ്‌ കുളം നല്‍കുന്നത്. ഇറ്റലിയിലെ മോണ്ടെഗ്രോറ്റോയിലെ വൈ-40 ഡീപ് ജോയ് എന്ന 132 അടി ആഴമുള്ള കുളത്തിന്റെ റെക്കോര്‍ഡാണ് പുതിയ കുളം തകര്‍ത്തിരിക്കുന്നത്.

മായന്‍ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഓര്‍മിപ്പിക്കുന്ന ഗുഹകളും കപ്പല്‍ തകര്‍ന്നതിന്റെ മാതൃകകളും വെള്ളത്തിനടിയില്‍ ഒരുക്കിയിട്ടുണ്ട്. നീന്തല്‍ കുളത്തിനൊപ്പം റെസ്റ്ററന്റുകളും കോണ്‍ഫറന്‍സ്‌ റൂമുകളും സജ്ജമാണ്‌. വെള്ളത്തിനടിയില്‍ ഉള്ള എല്ലാ കാഴ്ചകളും ആസ്വദിക്കാവുന്ന തരത്തിലാണ് ‌ഇവ ക്രമീകരിച്ചിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.