ദോഹ: ദോഹ വഴിയെത്തുന്ന യാത്രക്കാര്‍ക്ക് ഇനി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ആവശ്യമില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും ഇടം പിടിച്ചതോടെയാണ് ക്വാറന്റൈന് ഒഴിവാക്കിയത്.
സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാത്ത രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്കുള്ളവര് നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആസ്ട്രേലിയ, ജപ്പാന്, മാലദ്വീപ്, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ വഴി യാത്ര എളുപ്പമാകുമെന്ന് ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി