ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,12,81,084 ആയി ഉയര്‍ന്നു. 4,23,74,872 പേര്‍ രോഗമുക്തി നേടി. മരണസംഖ്യയും വർധിച്ചു വരികയാണ്. 14,36,844 പേര്‍ മരണമടഞ്ഞു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്.
അമേരിക്കയില്‍ 1,04,976 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. 2,69,520 പേര്‍ മരണത്തിന് കീഴടങ്ങി. എഴുപത്തിയെട്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 42,054 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 93 ലക്ഷം പിന്നിട്ടു. മരണം 1.35 ലക്ഷം കടന്നു. 4,56,451 പേരാണ് ചികിത്സയിലുളളത്. തുടര്‍ച്ചയായ പതിനാറാം ദിവസമാണ് രാജ്യത്ത് ചികിത്സയിലുളളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയാകുന്നത്.