ഗൂഗിള്‍ പേ വഴിയുള്ള പണമിടപാടുകള്‍ക്ക് ഇന്ത്യയില്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍. ഇന്ത്യയില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ സൗജന്യമായി തുടരും എന്നും ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിള്‍ പേയില്‍ പണം അയയ്ക്കുന്നതിന് ഇനി മുതല്‍ നിശ്ചിത ഫീസ് ഈടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് 1.5 ശതമാനം ചാര്‍ജ് ഈടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഗൂഗിള്‍ പേ വഴിയുള്ള പണമിടപാടുകള്‍ക്ക് അമേരിക്കയിലെ ഉപയോക്താക്കളില്‍നിന്നുമാണ് ഫീസ് ഈടാക്കുന്നത്. ചാര്‍ജുകള്‍ അമേരിക്കയില്‍ മാത്രമാണ് ബാധകം. ഇന്ത്യയിലെ സേവനങ്ങള്‍ക്ക് ഇത് തടസമാകില്ലെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ഗൂഗിള്‍ പേയുടെ വെബ് സേവനം ലഭ്യമാകില്ല എന്ന് ഗൂഗിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആപ്പില്‍ കൂടുതല്‍ പരിഷ്കാരങ്ങളും പ്രതീക്ഷിയ്ക്കാം.