സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുറ്റവാളികള്‍ക്ക് പരമാവധി ഒരു വര്‍ഷം തടവും 50,000 റിയാല്‍ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ശിക്ഷാ നടപടികള്‍ കടുപ്പിക്കുന്നത്.

ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികള്‍ എന്നിവ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍പ്പെടും. കഴിഞ്ഞ ദിവസം പാകിസ്താനിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.