അവസാന ചന്ദ്രഗ്രഹണം നവംബർ 30ന്

അവസാന ചന്ദ്രഗ്രഹണം നവംബർ 30ന്

ഡല്‍ഹി: ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഈ മാസം 30ന്. ഈ ചന്ദ്രഗ്രഹണം ഒരു നിഴല്‍ ഗ്രഹണമായിരിക്കും. നവംബര്‍ 30ന് ഉച്ചയ്ക്ക് 1.40ന് ആരംഭിക്കുന്ന ഗ്രഹണം 3.13-നാണ് പൂർണമായും കാണാൻ സാധിക്കുക. ഗ്രഹണം വൈകുന്നേരം 5.22ന് അവസാനിക്കും. മുന്‍ ചന്ദ്രഗ്രഹണത്തെ അപേക്ഷിച്ച്‌ ഇത്തവണത്തെ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 45 മിനിട്ടും ഗ്രഹണം നീണ്ടുനില്‍ക്കുന്നതാണ്. ഏറെ പ്രത്യേകതകളുള്ള കാര്‍ത്തിക പൗര്‍ണമി ദിനത്തിലാണ് ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഉണ്ട്. 2020 ലെ അവസാന ചന്ദ്രഗ്രഹണം ഏഷ്യയുടെ ചില ഭാഗങ്ങള്‍, ഓസ്ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും നന്നായി ദൃശ്യമാകുകയെന്നും ഇന്ത്യയില്‍ ദൃശ്യമാകില്ല എന്നുമാണ് ജ്യോതി ശാസ്ത്രഞ്ജർ അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.