'നടിമാരുടെ അടി': രാഖി സാവന്ത് അറസ്റ്റില്‍

'നടിമാരുടെ അടി': രാഖി സാവന്ത് അറസ്റ്റില്‍

മുംബൈ: സിനിമാ ടെലിവിഷന്‍ താരം രാഖി സാവന്ത് അറസ്റ്റില്‍. നടി ഷേര്‍ലിന്‍ ചോപ്രയുടെ പരാതിയിലാണ് അറസ്റ്റ്. മുംബൈയിലെ അമ്പോലി പൊലീസ് ആണ് ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാഖിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതിനും ഷേര്‍ലിനെതിരെ മോശം ഭാഷ ഉപയോഗിച്ചതിനുമാണ് കഴിഞ്ഞ വര്‍ഷം രാഖി പരാതി നല്‍കുന്നത്. ഭര്‍ത്താവ് ആദില്‍ ഖാനൊപ്പം രാഖി ആരംഭിച്ച പുതിയ ഡാന്‍സ് അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് താരത്തിന്റെ അറസ്റ്റ്.

സംവിധായകന്‍ സാജിദ് ഖാനെതിരെ ഷേര്‍ലിന്‍ ചോപ്ര നടത്തിയ മി ടു പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദമാണ് പരാതിയ്ക്ക് പിന്നില്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.