ബിഷപ്പുമാരുടെ വല്യേട്ടൻ യാത്രയായി

ബിഷപ്പുമാരുടെ വല്യേട്ടൻ യാത്രയായി

സ്പെയിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പ് , ബിഷപ്പ് ഡാമിയൻ ഇഗ്വാസിൻ ഉത്തര കിഴക്കൻ സ്പെയിനിലെ ഹ്യൂസ്കയിൽ കൊവിട് ബാധയെ തുടർന്ന് അന്തരിച്ചു . 104 വയസ്സുണ്ടായിരുന്ന അദ്ദേഹം കൊവിട് മൂലമുള്ള ന്യൂമോണിയ ബാധിച്ചാണ് മരിച്ചത് . ഫെബ്രുവരിയിലാണ് അദ്ദേഹം തന്റെ നൂറ്റി നാലാം പിറന്നാൾ ആഘോഷിച്ചത് . നവംബർ 25ന് ആയിരുന്നു അന്ത്യം . നവംബർ 26ന് ഹ്യൂസ്കയിലെ 'ദി കത്തീഡ്രൽ ഓഫ് ദി ട്രാൻസ്‌ഫിഗറേഷൻ ഓഫ് ദി ലോർഡ് ' ദേവാലയത്തിൽ ശവസംസ്‌കാരം നടത്തി.

1916 ഫെബ്രുവരി 12 ന് അരഗോണിലെ ഫ്യൂൻകാൾഡെറസ് എന്ന ചെറുപട്ടണത്തിലാണ് ഇഗ്വാസിൻ ജനിച്ചത്. 1941 ൽ 25ാമത്തെ വയസിൽ ഹ്യൂസ്ക രൂപതയിൽ അദ്ദേഹം ഒരു പുരോഹിതനായി. സാൻ ലോറെൻസോയിലെ ഒരു സെമിനാരിയുടെ വൈസ് ചാൻസലറായും ഹ്രസ്വകാലത്തേക്ക് ഹ്യൂസ്കയുടെ അപ്പോസ്തോലിക ഭരണാധികാരിയായും അദ്ദേഹം സേവനമനുഷ്ടിച്ചു.

സ്പാനിഷ് ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം സഭയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും മരിയൻ ഭക്തിയെക്കുറിച്ചും നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതി.

2016 ൽ അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഒരു ആഘോഷവേളയിൽ, സ്പാനിഷ് ബിഷപ്പുമാരുടെ സെക്രട്ടറി ജനറലായിരുന്ന ബിഷപ്പ് ജോസ് മരിയ ഗിൽ തമയോ പറഞ്ഞു, “സഭയോടുള്ള സമർപ്പണത്തിന്റെ ഒരു ഉദാഹരണമാണ് ഇഗ്വാക്കൻ. അദ്ദേഹത്തിൽ , ഒരു ഇടയന്റെ മാധുര്യം, വാത്സല്യം, ജനങ്ങളോടും അവനെ പരിപാലിച്ച ദൈവത്തോടുള്ള അടുപ്പം ഇവ നിറഞ്ഞുനിന്നിരുന്നു ".

ഇഗ്വാസിന്റെ നൂറാം ജന്മദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഒരു സന്ദേശം അയച്ചു . ഒരു വൈദികൻ എന്ന നിലയിലും സഭയ്ക്ക് ഉദാരമായ സംഭാവന നൽകിയ വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ ദീർഘകാല ജീവിതത്തിൽ ലഭിച്ച സമ്മാനങ്ങൾക്ക് ദൈവത്തോട് നന്ദി പറയുന്നതിൽ ആത്മീയമായി പങ്കു ചേരുന്നു എന്നും തന്റെ പ്രാർത്ഥനയിൽ ഓർക്കുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.