മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടി രൂപ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടി രൂപ

മുംബൈ ഭീകരാക്രമണത്തിന്റെ മൂഖ്യ സൂത്രധാരനായ സാജിദ് മിറിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ (37 കോടി രൂപ) ഇനാം പ്രഖ്യാപിച്ച്‌ അമേരിക്ക. ഭീകരാക്രമണം നടന്ന് 12 വര്‍ഷം കഴിയുമ്പോൾ ആണ് അമേരിക്ക സാജിദ് മിറിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചത്.

ലഷ്‌കറെ ത്വയിബ തീവ്രവാദിയാണ് സാജിദ് മിര്‍. 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, മുംബൈ സി എസ് ടി എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. അക്രമികളായ ഒൻപത് പേരെ പോലീസ് കൊലപ്പെടുത്തുകയും പിടികൂടിയ അജ്മല്‍ കസബിനെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.