ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുളള വിമാനസർവ്വീസ് പുനരാരംഭിച്ചേക്കും. സൗദിയിലെ ഇന്ത്യന്‍ അംബാസിഡർ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്.
ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുളള വിമാനസർവ്വീസുകള്‍ പുനരാരംഭിക്കാനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ് അദ്ദേഹം പറഞ്ഞു. എയർ ബബ്ള്‍ കരാറിനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.