ഷാർജ: ഷാർജയില്‍ വൈകിയുളള നിശാ ക്യാംപുകള്‍ക്കും കാരവനുകള്‍ക്കുമുളള വിലക്ക് തുടരുമെന്ന്, എമർജന്‍സി ആന്‍റ് ക്രൈസിസ് മാനേജ്മെന്‍റ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലോരങ്ങളില്‍ രാത്രി ഏറെ വൈകിയുളള നിശാ ക്യാപുകള്‍ക്കും കാരവനുകള്‍ക്കും അനുമതിയില്ല.
ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് കുടുംബങ്ങള്‍ക്ക് പൊതു കടലോരങ്ങളില്‍ വിനോദത്തിനായി എത്താമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ഏറെ വൈകിയുളള നിശാ ക്യാംപുകള്‍ പാടില്ലെന്ന് വ്യക്തമാക്കിയത്. കോവിഡ് 19 സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി.