മറഡോണയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മക്കൾ

മറഡോണയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മക്കൾ

ബ്യൂണസ് ഐറിസ്: മറഡോണയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ രംഗത്ത്. പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മറഡോണയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മനപൂര്‍വം വൈകിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം മറഡോണയുടെ കുടുംബഡോക്ടറുടെ വീട്ടില്‍ റെയ്ഡ് നടത്തിയതാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ക്കെതിരെ കേസ് എടുത്തതായും അര്‍ജീന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.

മരണത്തിന് 12 മണിക്കൂര്‍ മുന്‍പ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. നവംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ ലോകത്തോട് വിട പറഞ്ഞത്.

തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം മറഡോണ സുഖപ്പെട്ടു വരുന്നതിനിടെയാണു ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്‌ത്തി മറഡോണ വിടവാങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.