ടാക്സിയാർക്കിസ് ( ഗ്രീസ്) : കോവിഡ് ബാധ കൊണ്ട് അടച്ചിട്ടിരിക്കുന്ന വിപണിമൂലം കഷ്ടപ്പെടുന്ന ഗ്രീസിലെ ക്രിസ്തുമസ് ട്രീ (സരളവൃക്ഷ) കർഷകർ ദുരിതത്തിൽ നിന്നും രക്ഷ നേടുവാനായി ഒരു ക്രിസ്മസ് അത്ഭുതം പ്രതീക്ഷിക്കുന്നു.
രാജ്യവ്യാപകമായി നിലനിൽക്കുന്ന ലോക്ക് ഡൌൺ വടക്കൻ ഗ്രീസിലെ കർഷകർക്ക് വൻ തിരിച്ചടിയായി മാറി. ആയിരക്കണക്കിന് ക്രിസ്മസ് മരങ്ങൾ യഥാസമയം വിപണിയിലെത്താൻ സാധ്യതയില്ലാതായി. ഇത് ഒരു വലിയ ദുരന്തമായിരിക്കുമെന്ന് ഗ്രീസിലെ കർഷകർ അഭിപ്രായപ്പെട്ടു .

കഴിഞ്ഞ വർഷം ഇതേസമയം ക്രിസ്മസ് ട്രീകൾ വിപണിയിൽ വിൽപ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞതായി കർഷകർ പറഞ്ഞു. മരങ്ങൾ മുറിക്കുവാനുള്ള പാകം എത്താൻ 9 മുതൽ 15 വർഷം വരെ കാത്തിരിപ്പ് ആവശ്യമാണ്. വൃക്ഷങ്ങൾ വർഷം തോറും മുറിച്ചു മാറ്റിയില്ലെങ്കിൽ ഉണങ്ങി പോകുവാനുള്ള സാദ്ധ്യതയുണ്ട് .
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ട് സർക്കാർ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ക്രിസ്മസ് ട്രീ കർഷകർ.