ദുബായ് : ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള അതിരൂപതയിലെ പ്രവാസികൾക്ക് വേണ്ടി ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ. നടത്തുന്നു.
നൊസ്റ്റാൾജിയ നോട്ട് ( ക്രിസ്തുമസ്സ് ഓർമ്മകുറിപ്പ് ) ,ക്രിസ്തുമസ്സ് ചിത്രങ്ങൾ, ക്രിസ്തുമസ്സ് കരോൾ ഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഗൃഹാതുരത്വ സ്മരണകൾഉണർത്തുന്ന ക്രിസ്തുമസ്സ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നൊസ്റ്റാൾജിയ നോട്ട് പ്രവാസലോകത്തിന് ഏറെ സ്വീകാര്യമായിരിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.ഇംഗ്ളീഷിലും മലയാളത്തിലും രണ്ടു വിഭാഗങ്ങൾ ആയിട്ടായിരിക്കും ഈ മത്സരം നടത്തപ്പെടുന്നത് .

മത്സരങ്ങൾക്കു രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല . വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും . കൂടാതെ ഇവരെ പ്രവാസി അപ്പസ്തോലേറ്റിന്റെ ക്രിസ്തുമസ്സ് ന്യൂ ഇയർ ഫിനാലെയിൽ വച്ച് അനുമോദിക്കുന്നതായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.www.pravasiapostolate.org എന്ന വെബ്‌സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്