കൊച്ചി: അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ നടക്കും.
രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിലും തുടർന്ന് 10 മുതൽ രണ്ട് മണി വരെ വാരാപ്പുഴ പുത്തൻപ്പള്ളി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തും. തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.
കരള്‍ രോഗബാധയെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.