കർദ്ദിനാൾ ആഞ്ചലോ ബേച്ചു രാജി വെച്ചു.
വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ തലവനായിരുന്ന കർദ്ദിനാൾ ആഞ്ചലോ ബേച്ചുവിൻ്റെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. കർദ്ദിനാൾ പദവിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും, കർദ്ദിനാൾ പദവിയും അദേഹം സ്വയം ഉപേക്ഷിച്ചു. ലണ്ടൻ ബിഷപ്സ് ഹൗസിൻ്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ ഇദ്ദേഹവും ആരോപണ വിധേയനായിരുന്നു (വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് പകരക്കാരനായ് ചുമതല വഹിച്ചപ്പോൾ). ഈ ഒരു സാഹചര്യത്തിലാണ് ഇദ്ദേഹത്തിൻ്റെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചിരിക്കുന്നത്. 2018 - ൽ ഫ്രാൻസിസ് പാപ്പയാണ് മോൺ. ആഞ്ചലോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
സി. സോണിയ തെരേസ് ഡി. എസ്. ജെ
Comments