ലിസി കെ ഫെർണാണ്ടസ് ഗീതം മീഡിയ കൂട്ടുകെട്ടിന്റെ ഈസ്റ്റർ ഗാനം

ലിസി കെ ഫെർണാണ്ടസ് ഗീതം മീഡിയ കൂട്ടുകെട്ടിന്റെ ഈസ്റ്റർ ഗാനം

"ഭൂമി തേങ്ങി സൂര്യനെങ്ങോ മറഞ്ഞു പോയി ദേവാലയ തിരശീല പിളർന്നു പോയി, നിന്നെ വീണ്ടെടുക്കുവാൻ"എന്ന ലിസി കെ ഫെർണാണ്ടസ് രചനയും സംഗീതവും നിർവഹിച്ച് ഗീതം മീഡിയ പുറത്തിറക്കിയ ഈ ഗാനം പീഡാനുഭവത്തിന്റെ സ്മരണകളുണർത്തുന്നതാണ്. ലിസി ഫെർണാണ്ടസിന്റെ രചനയിലും സംഗീതത്തിലും അനേകം ഗാനങ്ങൾ ജന്മം കൊണ്ടിട്ടുണ്ടെങ്കിലും അവയെ വെല്ലുന്ന അങ്ങേയറ്റം ഹൃദയ സ്പർശിയായ ഒരു ഗാനമാണിത്. ഹൃദയങ്ങളെ കീഴടക്കാനുതകുന്ന സ്വർഗീയ ശബ്ദത്തിന്റെ ഉടമയായ കെസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത് . ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളെ സ്മരിക്കുന്ന ഈ ഗാനം പാടിയപ്പോൾ പലപ്പോഴും കണ്ണുകൾ നിറഞ്ഞത് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.  ദൈവസ്നേഹത്തിന്റെയും മിശിഹാ രഹസ്യത്തിന്റെയും ഓർമ്മയാചരിക്കുന്ന ഈ ഗാനത്തിന്റെ പൂർണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു.
 




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.