മോസെ പണി മുടക്കി; വെനീസ് വെള്ളത്തിലായി

മോസെ പണി മുടക്കി; വെനീസ് വെള്ളത്തിലായി

വെനീസ്: വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇറ്റലിയിലെ പുരാതന നഗരമായ വെനീസ് വെള്ളത്തിലായി. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്സ് ചത്വരം വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.

സമുദ്ര നിരപ്പില്‍ നിന്ന് വെള്ളം 1.37 മീറ്റര്‍ ഉയര്‍ന്നതോടെ പ്രസിദ്ധമായ സെന്റ് മാര്‍ക്ക്സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതില്‍ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ എന്ന പേരില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം ഒക്ടോബറില്‍ സ്ഥാപിച്ചത്.

ഇത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനായി കെയ്സണുകളില്‍ വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുള്ളില്‍ വെള്ളം നിറയുന്ന രീതിയിലാണ് കെയ്‌സണുകളുടെ ശൃംഖല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം പരാജയപ്പെടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.